പരിശുദ്ധ ദൈവമാതവിന്റെ അമലോത്ഭവ തിരുനാൾ ദൈവത്തിന്റെ മഹോന്നത സൃഷ്ടിയാണ് പരിശുദ്ധ മറിയം. അവളെ പിന്നിലാക്കാന്‍ തക്ക മറ്റൊരു വ്യക്തിയെയും ദൈവം സൃഷ്ടിച്ചില്ല. അവള്‍ക്ക് ജന്മം കൊള്ളുവാന്‍ പ്രത്യേക കരുതലും, തെരഞ്ഞെടുപ്പമുള്ള മാതാപിതാക്കളെ ദൈവം മുന്‍കൂട്ടി നിശ്ചയിച്ചു. അവരാണ് അന്നയും യോവാക്കിം. ദൈവം മറിയത്തിന് നല്‍കിയ അതിവിശിഷ്ട ദാനങ്ങളില്‍ ഒന്നാണ് മറിയത്തിന്റെ അമലോത്ഭവം. മറിയം തന്റെ അമ്മയായ അന്നയുടെ ഉദരത്തില്‍ ഉത്ഭവിച്ച അതേ നിമിഷം ദൈവം മറിയത്തിന് പാപരഹിതമായ, വരപ്രസാദമുള്ള ആത്മാവിനെ സമ്മാനിച്ചു. അങ്ങനെ ഉത്ഭവപാപത്തില്‍ വീഴാതെ രക്ഷിച്ചു. […]
